News Letter

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികള്‍
 
മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ 28 – ാം വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: വി ആര്‍ സുകുമാരന്‍ (കേരളകൗമുദി ), വൈസ് പ്രസിഡന്റ്: ജോസ് മാമ്പിളി (തൃശ്ശിവപേരൂര്‍ എക്സ്പ്രസ് ), ജനറല്‍ സെക്രട്ടറി: കെ ബി ദിലീപ് (മാതൃഭൂമി ), ജോയിന്റ് സെക്രട്ടറി :മെല്‍വിന്‍ ദേവസ്സി (മലയാള മനോരമ ), ഖജാന്‍ജി:ടി ജി സിബിന്‍ (ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ) കമ്മിറ്റി മെമ്പര്‍മാരായി കെ എ റിയാസുദീന്‍ (ചന്ദ്രിക ), എ ആര്‍ വര്‍ദ്ധനന്‍ (ജനയുഗം ) , എന്നിവരാണ് പുതിയ ഭാരവാഹികള്‍ . പ്രസ്സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു .
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് അവാര്‍ഡ്‌ മീറ്റ്‌ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അവാര്‍ഡ്‌ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ (എസ് എസ്എല്‍ സി ) ,ഹസീബ് നസീബ് ടി ( എച്ച് എസ് എസ് ) , അഞ്ജന ജോഷി (വി എച്ച് എസ് ഇ ) എന്നിവരെയാണ് ഉപഹാരം നല്‍കി ആദരിച്ചത്. ഇരിങ്ങാലക്കുട മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വാസന്തി എന്‍ സി , വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ജിനേഷ് ,പി ടി എ പ്രസിഡണ്ട് ശ്രീനിവാസന്‍ മൂത്തമ്പാടന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്‌ ക്ലബ് സെക്രട്ടറി കെ ബി ദിലീപ് കുമാര്‍ ഹെഡ്മിസ്ട്രെസ്സ് സി കെ ഉഷ നന്ദിയും പറഞ്ഞു.
 
അംഗീകാരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രചോദനം ഉള്‍ക്കൊള്ളണം : പ്രൊഫ കെ യു അരുണന്‍ എം എല്‍ എ
അംഗീകാരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് ഇരിങ്ങാലക്കുട എം എല്‍ എ . പ്രൊഫ കെ യു അരുണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള നഗരസഭ പരിധിക്കുള്ളിലെ ഗവണ്‍മെന്റ് സ്കൂളിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഗവണ്‍മെന്റ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഈ കര്‍മ്മം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാരം വി എസ് സ്വാതിയും .എസ് എസ് എല്‍ സി യില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള പുരസ്കാരം ഇരിങ്ങാലക്കുട ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് രമണിയും ഏറ്റുവാങ്ങി.ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് എം ബി രാജു , വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഹേന, പ്രസ് ക്ലബ് സെക്രട്ടറി കെ ബി ദിലീപ്കുമാര്‍ , ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി വി രമണി സ്വാഗതവും പ്രസ് ക്ലബ് ട്രഷറര്‍ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.
 
  പത്രത്തില്‍ ആദ്യമായി എന്റെ പേര് എഴുതിയത് മൂര്‍ക്കനാട് സേവ്യര്‍: ഇന്നസെന്റ്
  ഇരിങ്ങാലക്കുട : തന്റെ ചെറുപ്പക്കാലത്ത് രാഷ്ട്രിയ പ്രവര്‍ത്തനത്തിലറങ്ങി ഭാരവാഹിയായപ്പോള്‍ തന്റെ പേര് ആദ്യമായി പത്രത്തില്‍ എഴുതിയത് മൂര്‍ക്കനാട് സേവ്യര്‍ ആയിരുന്നെന്ന് ചാലക്കുടി എം പി യും സിനിമാതാരവുമായ ടി വി ഇന്നസെന്റ് അനുസ്മരിച്ചു. രാഷ്ട്രിയ -കലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചെറുപ്പക്കാരെ തിരഞ്ഞു പിടിച്ച് പ്രോത്സാഹിപ്പിക്കുവാന്‍ മൂര്‍ക്കനാട് സേവ്യര്‍ എന്നും പ്രത്യേക താത്പര്യം എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും പ്രസ് ക്ലബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ഒമ്പതാം ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇരിങ്ങാലക്കുട പ്രസ് ക്ലബിന്റെയും ശക്തി സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രസ്‌ ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസ്‌ ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ കിഴുത്താണി , കൌന്‍സിലര്‍മാരായ അബ്ദുള്‍ ബഷീര്‍ , അഡ്വ വി സി വര്‍ഗ്ഗീസ് , ബിന്ദു ശുദ്ധോധനന്‍ , പി വി ശിവകുമാര്‍ , വി എസ് വസന്തന്‍ , എ വി ശുദ്ധോധനന്‍ , കാറളം രാമചന്ദ്രന്‍ , ടി വി ചാര്‍ളി , എം കെ ഗോപന്‍, ഡോ ഹരീന്ദ്രനാഥ് , കെ ശ്രീകുമാര്‍ , ഷാജു വാവക്കാട്ടില്‍ , ടി ജി സിബിന്‍ , വി രാമചന്ദ്രന്‍ ,പ്രസ്‌ ക്ലബ് സെക്രട്ടറി കെ ബി ദിലീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.