WELCOME TO IRINJALAKUDA PRESS CLUB...

 
 

Welcome to irinjalakuda press club

രജതജൂബിലി ആഘോഷവും കുടുംബസംഗമവും
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കുടുംബസംഗമവും തിങ്കളാഴ്ച വൈകീട്ട് 5ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് നവീന്‍ ഭഗീരഥന്‍ അദ്ധ്യക്ഷനാകും. പ്രസ്സ് ക്ലബ്ബ് വെബ്ബ്‌സൈറ്റ് ഉദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പിയും മുന്‍കാല പത്രപ്രവര്‍ത്തകരെ ആദരിക്കല്‍ ടി.വി. ഇന്നസെന്റ് എം.പിയും നിര്‍വ്വഹിക്കും. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ലോഗോ പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും